തൃശ്ശൂർ: അപ്രതീക്ഷിതമായി ഒരു ദിനത്തിൽ തനിക്ക് നഷ്ടമായ അച്ഛന്റെ കരുതലും സ്നേഹവും ഓർത്ത് തേങ്ങി നടിയും അവതാരകയുമായ ആര്യ. അച്ഛന്റെ ഒന്നാം ഓർമ്മദിനത്തിലാണ് താരം കരളലിയിക്കുന്ന കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നവംബർ 11 നാണ് ആര്യയുടെ അച്ഛൻ മരണമടയുന്നത്.
ആര്യയുടെ കുറിപ്പിങ്ങനെ:
”ഇതാണ് ഞാനെത്ര മാത്രം ധീരയാണെന്ന് തിരിച്ചറിഞ്ഞ ആ ദിനം. ഈ ദിനത്തിലാണ് ഞാനെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭീതിയെ അഭിമുഖീകരിച്ചത്. കഴിഞ്ഞവർഷം ഇതേദിനത്തിലാണ് എന്റെ അച്ഛനെ എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടത്. കഴിഞ്ഞവർഷം, ഈ ദിനത്തിൽ ഏകദേശം ഇതേസമയത്ത്. ഒരു നഴ്സ് ഡോർ തുറന്ന് കടന്നുവന്ന് എന്നോട് പറഞ്ഞു, ‘അച്ഛനെ പോയി കണ്ടോളൂ’. ഞാൻ അദ്ദേഹത്തെ കാണാനായി ചെന്നപ്പോൾ അദ്ദേഹം കണ്ണുകളടഞ്ഞ്, വായ തുറന്ന്, ഐസ് പോലെ തണുത്തുറഞ്ഞ്, ചലനമില്ലാതെ… എന്നിൽ ബാക്കിയായ ധൈര്യം മുഴുവൻ പുറത്തെടുത്ത് ഞാനദ്ദേഹത്തെ ഉണർത്താനായി, അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനായി ഒരുപാടു തവണ വിളിച്ചു. ഞാൻ അദ്ദേഹത്തെ നഷ്ടപ്പെടുത്താൻ തയ്യാറല്ലായിരുന്നു. ഞാൻ ഈ വിധിയെ അഭിമുഖീകരിക്കാനും തയ്യാറെടുത്തിരുന്നില്ല.
പക്ഷെ, വിധിയെ തടുക്കാനാകില്ലല്ലോ.. അദ്ദേഹം പോയി, എന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് ഞാനറിഞ്ഞു. ഡാഡ.. ജീവിതത്തിലെ ഓരോ നിമിഷത്തിലും ഞങ്ങൾ നിങ്ങളെ മിസ് ചെയ്യുന്നു. കഴിഞ്ഞ വർഷത്തെ ഈ ദിവസത്തിൽ നിന്ന് വീണ്ടും കാലുകൾ നിലത്തുറപ്പിക്കാൻ എന്നെ സഹായിച്ചതിന് നന്ദി. . ഏത് വിഷമ ഘട്ടങ്ങളിലും എന്റെ കൈ പിടിച്ച് നടത്തുന്നതിന് നന്ദി. എനിക്ക് താങ്ങായി അദ്യശ്യമായി നിലകൊള്ളുന്നതിന് നന്ദി…എല്ലാത്തിനും ഉപരി ഏറ്റവും മികച്ച അച്ഛനായതിന് നന്ദി…ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു ഡാഡാ..നിങ്ങളാണെന്റെ ജീവിതം.”
Discussion about this post