മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം റിലീസിന് ഒരുങ്ങുകയാണ്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 21 നാണ് തീയേറ്ററുകളില്‍ എത്തുക. ഇതിനിടെ ചിത്രത്തില്‍ ചെയ്യാനിരുന്ന വേഷം നഷ്ടമായതിന്റെ വേദന പങ്കുവെച്ചിരിക്കുകയാണ് നടി മാളവിക മേനോന്. താന്‍ ചെയ്യാനിരുന്ന കഥാപാത്രത്തിന്റെ കോസ്റ്റ്യൂമിലുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ഫേസ് ബുക്കിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത്. ആ സമയത്ത് തന്നെയായിരുന്നു പൊറിഞ്ചുമറിയത്തിന്റെ ഷൂട്ടും. അതിനാല്‍ മാമാങ്കത്തില്‍ അംഗമാവാന്‍ കഴിഞ്ഞില്ല. ചിത്രത്തില്‍ അനു സിതാര അവതരിപ്പിച്ച വേഷമാണ് മാളവിക ചെയ്യാനിരുന്നതെന്നാണ് സൂചന.
മാളവികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: ”മാമാങ്കത്തില്‍ നിന്നുള്ള ഒരു ചിത്രമാണിത്! നിര്‍ഭാഗ്യവശാല്‍, റീഷൂട്ടിനിടെ, ഈ അത്ഭുതമായ സിനിമ എനിക്ക് നഷ്ടമായി! വിധി. പൊറിഞ്ചുമറിയത്തിന്റെ ഷൂട്ട് ഉള്ളതിനാല്‍ തീയതികള്‍ പ്രശ്നമായി.
പിഎംജെ (പൊറിഞ്ചുമറിയം ജോസ്) പോലുള്ള ഒരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, എന്നാല്‍ നഷ്ടം നഷ്ടമാണ് (മാമാങ്കം). പ്രതീക്ഷയാണ് എന്നെ ചലിപ്പിക്കുന്നത്, ഒപ്പം നിങ്ങളുടെ പ്രാര്‍ത്ഥനകളിലൂടെയും എനിക്ക് നല്ലത് സംഭവിക്കുമെന്ന്പ്രതീക്ഷിക്കുന്നു.”
അതേസമയം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ചരിത്ര പ്രധാന്യമായ വേഷത്തില്‍ മെഗാസ്റ്റാര്‍ മമ്മൂക്ക എത്തുന്ന ചിത്രം കൂടിയാണ് മാമാങ്കം. അതിനാല്‍ തന്നെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നവംബര്‍ 21 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.
Discussion about this post