ബോളിവുഡില്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സ്പോര്‍ട്സ് ചിത്രമാണ് ’83’. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതവും 1983 ലെ ലോകകപ്പ് വിജയവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ കപില്‍ ദേവിന്റെ വേഷത്തിലെത്തുന്നത് രണ്‍വീര്‍ സിംഗാണ്. നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ലുക്ക് കൂടി പുറത്തുവിട്ടിരിക്കുകയാണ് രണ്‍വീര്‍ സിംഗ്.
പുതിയ ലുക്ക് ട്വിറ്ററിലൂടെ ആണ് രണ്‍വീര്‍ സിംഗ് പുറത്തുവിട്ടത്. ‘നടരാജ്’ എന്ന പേരില്‍ അറിയപ്പെട്ട കപില്‍ദേവിന്റെ സിഗ്നേച്ചര്‍ ഷോട്ടിലാണ് പുറത്തെത്തിയ പുതിയ ലുക്കില്‍ രണ്‍വീര്‍ സിംഗ്. ഒറ്റനോട്ടത്തില്‍ കപില്‍ദേവ് എന്ന് തോന്നിപ്പിക്കുന്ന ലുക്കിലാണ് രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ ഉള്ളത്. ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ബജ്റംഗി ഭായ്ജാന്‍, ട്യൂബ്ലൈറ്റ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കബീര്‍ ഖാന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ കപിലിന്റെ ഭാര്യ റോമിയുടെ വേഷത്തിലെത്തുന്നത്. ഏപ്രിലില്‍ ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
NATRAJ SHOT 🏏 #RanveerAsKapil 🇮🇳 @therealkapildev @kabirkhankk @deepikapadukone @Shibasishsarkar @madmantena #SajidNadiadwala @vishinduri @RelianceEnt @FuhSePhantom @NGEMovies @vibri_media @ZeeMusicCompany pic.twitter.com/RQDlyOKtas
— Ranveer Singh (@RanveerOfficial) November 11, 2019
Discussion about this post