ഗീതു മോഹന്‍ദാസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘മൂത്തോന്‍’. ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ തന്റെ ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഗീതു മോഹന്‍ദാസ്. ഫേസ്ബുക്കിലൂടെ ആണ് ഗീതു പ്രേക്ഷകരോട് നന്ദി അറിയിച്ചത്. എന്റെ പ്രേക്ഷകരെ ഞാന്‍ കണ്ടെത്തി എന്നാണ് ഗീതു ഫേസ്ബുക്കില്‍ കുറിച്ചത്.
‘ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളിലും നിരൂപണങ്ങളിലും ഒരുപാട് സന്തോഷം. എന്റെ പ്രേക്ഷകരെ കണ്ടെത്തുക എന്നത് മാത്രമായിരുന്നു ചിത്രം ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന ലക്ഷ്യം. എന്റെ വിഭാഗത്തെ ഞാന്‍ കണ്ടെത്തി എന്നാണ് ഇപ്പോള്‍ തോന്നുന്നത്. ഒറ്റ വാക്ക് മാത്രം- നന്ദി’ എന്നാണ് ഗീതു മോഹന്‍ദാസ് ഫേസ്ബുക്കില്‍ കുറിച്ചത്.
ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി മുംബൈയില്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. റോഷന്‍ മാത്യു, ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലക്ഷദ്വീപും മുംബൈയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാജ് കാശ്യപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Discussion about this post