ശബരീഷ് വര്‍മ വിവാഹിതനായി. പ്രേമം സിനിമയിലൂടെ മലയാളി ഹൃദയത്തിലേക്ക് ചേക്കേറിയ നടനാണ് ശബരീഷ്. പ്രേമത്തിന്റെ അസോഷ്യേറ്റ് ആര്‍ട് ഡയറക്ടറായിരുന്ന അശ്വിനി കെയ്ല്‍ ആണ് വധു. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ വളരെ ലളിതമായ രീതിയില്‍ റജിസ്റ്റര്‍ വിവാഹമാണ് നടന്നത്. വിവാഹശേഷം ഞായറാഴ്ച കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന് സംഘടിപ്പിച്ചിരുന്നു. ആസിഫ് അലി, വിനയ് ഫോര്‍ട്ട് അടക്കമുളള താരങ്ങള്‍ ചടങ്ങിനെത്തി.
സൗണ്ട് എന്‍ജിനീയറായി നിരവധി ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശബരീഷ് പ്രേമം കൂടാതെ നാം, തൊബാമ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അരുണ്‍ ജോര്‍ജ് കെ. ഡേവിഡ് സംവിധാനം ചെയ്ത ലഡു, മൊഹ്സിന്‍ കാസിമിന്റെ ചിത്രം എന്നിവയാണ് ശബരീഷിന്റെ പുതിയ പ്രോജക്ടുകള്‍.
Discussion about this post