ശ്യാം വര്‍ക്കല എന്ന യുവാവ് ‘ദൃശ്യം കാണാക്കാഴ്ചകള്‍’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദൃശ്യത്തില്‍ ജോര്‍ജുകുട്ടി ആരെയും അറിയിക്കാതെ മറവ് ചെയ്ത വരുണിന്റെ മൃതദേഹം കണ്ടെത്തിയ സഹദേവന് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജുകുട്ടിയെയും കുടുംബത്തെയും കാണാന്‍ വരുന്നതിനെ കുറിച്ചുള്ളതായിരുന്നു പോസ്റ്റ്. ഇപ്പോഴിതാ ഈ പോസ്റ്റിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് ജീത്തു ജോസഫ്.
‘ശ്യാം എഴുതിയ കുറിപ്പ് ഞാന്‍ വായിച്ചു. അദ്ദേഹത്തിന്റെ ഇമാജിനേഷന് വളരെ മനോഹരമായിട്ടുണ്ട്. വായിക്കുമ്പോള്‍ അത് നമ്മളോടു ചേര്‍ന്നു നില്ക്കുന്നതു പോലെ. തിരക്കഥ എഴുതുമ്പോളും ഇങ്ങനെ തന്നെയാണ്. ഒട്ടും ലാഗ് ഇല്ലാതെ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിച്ചു വേണം ഓരോ രംഗങ്ങളും എഴുതാന്‍. അങ്ങനെ നോക്കുമ്പോള്‍ ശ്യാമിന്റെ എഴുത്ത് അഭിനന്ദനാര്‍ഹം. എന്നാല്‍ ഇതൊരു രണ്ടാം ഭാഗത്തിലേയ്ക്ക് എത്തണമെങ്കില്‍ ഒരുപാട് സാദ്ധ്യതകള്‍ ആവശ്യമായുണ്ട്. ഇവിടെ ഒരു സന്ദര്‍ഭത്തെ ശ്യാം മനോഹരമായി വിവരിച്ചിരിക്കുന്നു’ എന്നാണ് മനോരമയുമായുള്ള അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞത്.
അതേസമയം ശ്യാമിനെ അഭിനന്ദിച്ച് കലാഭവന്‍ ഷാജോണും രംഗത്ത് എത്തിയിട്ടുണ്ട്. ശ്യാം തന്നെയാണ് ഈ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ‘സാക്ഷാല്‍ സഹദേവന് പോലീസിന്റെ ശബ്ദം എന്നെ തേടിയെത്തി അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു’ എന്നാണ് ഇതിനെ കുറിച്ച് ശ്യാം ഫേസ്ബുക്കില്‍ കുറിച്ചത്.
Discussion about this post