തെന്നിന്ത്യന്‍ താരറാണി അനുഷ്‌ക്ക ഷെട്ടി പ്രധാന കഥാപാത്രമായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 2009 ല്‍ തീയ്യേറ്ററുകളില്‍ എത്തിയ ‘അരുന്ധതി’. ഇപ്പോഴിതാ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാന്‍ പോവുകയാണ്. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയം നേടിയ ‘അരുന്ധതി’ സംവിധാനം ചെയ്തത് കൊടി രാമകൃഷ്ണയാണ്. ചിത്രം മൊഴി മാറ്റം ചെയ്ത് തമിഴ്, മലയാളം എന്നീ ഭാഷകളിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഹൊറര്‍ ചിത്രമായ അരുന്ധതി ബംഗാളിയില്‍ റീമേക്ക് ചെയ്തിരുന്നു.
കപില്‍ ദേവിന്റെ ജീവിതകഥ പറയുന്ന ’83’ എന്ന ചിത്രത്തിലാണ് ദീപിക ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. രണ്‍വീര്‍ സിങാണ് ചിത്രത്തില്‍ കപില്‍ദേവായി എത്തുന്നത്. കപില്‍ ദേവിന്റെ ഭാര്യയുടെ വേഷത്തിലാണ് ദീപിക ചിത്രത്തില്‍ എത്തുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥ പറയുന്ന ‘ഛപക്’ ആണ് ദീപികയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.
Discussion about this post