ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ബിഗ് ബി ഉദ്ഘാടനം ചെയ്യും. കേന്ദ്ര വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.
സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് ഐഎഫ്എഫ്ഐ സ്‌പെഷ്യല്‍ ഐക്കണ്‍ പുരസ്‌കാരം നല്‍കും. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നല്‍കുന്ന സ്‌പെഷ്യല്‍ ഐക്കണ്‍ അവാര്‍ഡ് ആണിത്. വിദേശതാരത്തിനുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഫ്രഞ്ച് നടി ഇസബേല്‍ ഹൂപെയ്ക്കാണ് ലഭിച്ചിരിക്കുന്നത്. മേളയുടെ ഉദ്ഘാടന ദിവസം പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
ചലച്ചിത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായി ഈ വര്‍ഷം കൊങ്കിണി സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 176 രാജ്യങ്ങളില്‍നിന്നുള്ള 190-ല്‍പ്പരം സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
Discussion about this post