കൊച്ചി: മാതാപിതാക്കള്‍ സാധാരണയായി മക്കളുടെ പിറന്നാള്‍ അതിമനോഹരമായാണ് ആഷോഷിക്കാറുള്ളത്. പിറന്നാള്‍ ദിനത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും, കളിപ്പാട്ടങ്ങളും അവര്‍ സമ്മാനിക്കാറുമുണ്ട്. അത്തരത്തിലുള്ള പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കുകയാണ് ഗായിക അമൃത സുരേഷിന്റെ മകളുടെ പിറന്നാള്‍ ആഘോഷം.
കഴിഞ്ഞ മാസമായിരുന്നു അമൃത സുരേഷിന്റെ മകള്‍ അവന്തികയുടെ ജന്മദിനം. ഇത്തവണ അമൃത സുരേഷും അനിയത്തി അഭിരാമിയും പിറന്നാള്‍ ആഘോഷിച്ചത് തൃപ്പുണിത്തറയിലുള്ള ശ്രീ പൂര്‍ണ്ണത്രയീശ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു. ഇവിടെത്തെ അന്തേവാസികളായ കുട്ടികളുമായി കൊച്ചി വണ്ടര്‍ ലാ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് അമൃതം ഗമയ മ്യൂസിക് ബാന്‍ഡിന്റെ നേതൃത്വത്തില്‍ അവന്തികയുടെ പിറന്നാള്‍ ആഘോഷിച്ചത്.
ഇതോടെ വണ്ടര്‍ ലാ അമ്യൂസ്‌മെന്റ് പാര്‍ക്കിലേക്കുള്ള യാത്ര കുട്ടികള്‍ക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചത്. ഡ്രാഗണ്‍ ട്വിസ്റ്റര്‍ ക്യാറ്റര്‍പില്ലര്‍ റൈഡ്, മ്യൂസിക്കല്‍ റൈഡ് തുടങ്ങിയ ഉല്ലാസ സവാരികള്‍ എല്ലാം കുട്ടികളെ കൂടുതല്‍ ആഘോഷത്തിമര്‍പ്പിലാക്കി. ആദ്യമായി അമ്യുസ്‌മെന്റ്‌റ് പാര്‍ക്ക് കാണുന്ന കൗതുവും സന്തോഷവും എല്ലാം കുട്ടികളിലുമുണ്ടായിരുന്നു.
അമൃത സുരേഷും മകള്‍ അവന്തികയും പാട്ട് പാടിയും ഡാന്‍സ് കളിച്ചും കുട്ടികള്‍ക്കൊപ്പം കൂടിയപ്പോള്‍ അവര്‍ക്കും അത് പുതു അനുഭവമായിരുന്നു. ഒരു പകല്‍ മുഴുവന്‍ ശ്രീ പൂര്‍ണ്ണത്രയീശ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പം വണ്ടര്‍ ലാ അമ്യുസ്‌മെന്റ്‌റ് പാര്‍ക്കില്‍ ചെലവിട്ടതിനു ശേഷമാണ് അമൃത സുരേഷും സംഘവും മടങ്ങിയത്.
Discussion about this post