ആകാശഗംഗയുടെ രണ്ടാം ഭാഗത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതിന് നന്ദി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം പ്രേക്ഷകരോട് നന്ദി പറഞ്ഞത്. ഒരു നാടന്‍ യക്ഷിക്കഥയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ച് വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ട് എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ആകാശഗംഗയുടെ ഈ വിജയത്തിനു കാരണം പല നെഗറ്റീവ് റിവ്യൂകളും പോസിറ്റീവ് ആയി ഭവിച്ചതു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1999ല്‍ തീയ്യേറ്ററുകളില്‍ എത്തിയ ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗമായിട്ടാണ് ‘ആകാശഗംഗ 2’ ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്ത് ദിവ്യാ ഉണ്ണി അവതരിപ്പിച്ച മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നത്. രണ്ടാം ഭാഗത്ത് മായയുടെ മകള്‍ ആതിരയുടെ കഥയാണ് പറയുന്നത്. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, പ്രവീണ, തെസ്നി ഖാന്‍, വത്സലാ മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
‘ആകാശഗംഗ?’ ഇറങ്ങിയിട്ട് ഇന്ന് മൂന്നാം ദിവസമാണ്. തിരുവനന്തപുരം കൈരളി ഉള്‍പ്പടെ കേരളത്തിലെ വിവിധ തീയറ്ററുകളിലും ഇന്നത്തെ ഫസ്‌ററ് ഷോ ഹൗസ്ഫുള്‍ ആണ്.കൈരളിയില്‍ നിന്ന് ഇപ്പോള്‍ അയച്ചു തന്ന ഒരു ഫോട്ടോയാണ് ഇവിടെ പോസ്‌ററ് ചെയ്തിരിക്കുന്നത്
ഒരു കൊച്ചു ചിത്രത്തിന്റെ വല്യ വിജയം എന്ന് ഇതിനെ വിശേഷിപ്പിക്കാം.സപ്പോര്‍ട്ടു തന്ന എല്ലാവര്‍ക്കും ഹൃദയത്തില്‍ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ. ആകാശഗംഗയുടെ ആദ്യഭാഗം ഒരു ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഒരു മെഗാഹിറ്റ് ആയിരുന്ന ആ ചിത്രത്തിന്റെ ഒപ്പം ഒന്നും എത്തിയില്ലന്‍കിലും ഇതും പ്രേക്ഷകര്‍ സ്വികരിക്കണമെന്നു മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളു.ഒന്നാം ഭാഗം ചേട്ടനും രണ്ടാം ഭാഗം അനുജനും.അതു സംഭവിച്ചിരിക്കുന്നു.കാലം ഇരുപതു വര്‍ഷം മുന്നിലായതുകൊണ്ട് കളക്ഷനില്‍ വല്യ മാറ്റമുണ്ടന്നു മാത്രം. അന്ന് നാല് ആഴ്ച കൊണ്ടു വന്നത് ഇന്ന് മൂന്നുദിവസം കൊണ്ടു വന്നിരിക്കുന്നു.ഒത്തിരി സന്തോഷം ഉണ്ട്.വിമര്‍ശനങ്ങള്‍ പലര്‍ക്കും ഉണ്ടാകാം അതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ പറയട്ടെ. ഇക്കാലത്തും നമ്മുടെ നാട്ടിലെ മിത്തുകളില്‍ നിന്നെടുത്ത ഒരു നാടന്‍ യക്ഷിക്കഥയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ച് വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ട്.ഈ സിനിമയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ (സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ) ഈ നാട്ടിലുണ്ട് എന്ന വിശ്വാസത്തിലാണ് ഞാന്‍ ഈ ചിത്രം എടുക്കാന്‍ തീരുമാനിച്ചത്. അതു വളരെ ശരി ആയിരുന്നു എന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഈ ആള്‍ക്കൂട്ടം തെളിയിക്കുന്നു.അവരൊന്നും fb യില്‍ പോസ്‌ററിടുന്നവരായിരിക്കില്ല പക്ഷേ അവരുടെ മൗത്ത് പബ്‌ളിസിറ്റിയാണ് ഈ ബോക്‌സാഫീസ് വിജയത്തിനു കാരണം. ന്യായമായ വിമര്‍ശനങ്ങള്‍ക്കപ്പുറം ഒരു കൊച്ചു സിനിമയുടെ സ്വീകാര്യതയെ മനപ്പുര്‍വ്വം തേജോവധം വധം ചെയ്യാന്‍ ശ്രമിച്ചാല്‍ ആശ്രമം വിജയിക്കണമെന്‍കില്‍ സിനിമ ജനങ്ങള്‍ ഇഷ്ടപ്പെടാത്തതായിരിക്കണം. അത്രക്കു മോശമായിരിക്കണം.ആകാശഗംഗയുടെ ഈ വിജത്തിനു കാരണം പല നെഗറ്റീവ് റിവ്യൂകളും പോസിറ്റീവ് ആയി ഭവിച്ചതു കൊണ്ടാണ് ഏതായാലും എല്ലാവര്‍ക്കും നന്ദി. നന്ദി.നന്ദി