ദിലീഷ് പോത്തന് ചിത്രം ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് നിമിഷ സജയന്. ‘ചോല’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും താരം കരസ്ഥമാക്കി. ലാല്‍ജോസ് ചിത്രം ’41’ല്‍ മികച്ച ഒരു കഥാപാത്രവുമായി താരം വീണ്ടും എത്തിയിരിക്കുകയാണ്. പൊളിറ്റിക്കല്‍ സറ്റെയറിനൊപ്പം രസകരമായ ഒരു പ്രണയകഥകൂടിയാണ് ഈ ചിത്രം പറയുന്നത് എന്നാണ് നിമിഷ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ബിജുമേനോന് നായകനായി എത്തുന്ന ചിത്രത്തില്‍ ഭാഗ്യസൂയം എന്ന നായികാ കഥാപാത്രത്തെ ആണ് നിമിഷ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ചിത്രത്തിലെ ഭാഗ്യസൂയം. കോളേജ് പെണ്‍കുട്ടിയായും വര്‍ക്കിങ് വുമണുമായാണ് താരം ഈ ചിത്രത്തിലെത്തുന്നത്.
‘രണ്ടുവര്‍ഷം മുമ്പാണ് ലാല്‍ജോസ് ചേട്ടന് എന്നെ ഈ ചിത്രത്തിലേക്ക് ക്ഷണിച്ചത്. ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ചിത്രത്തിലെ ഭാഗ്യസൂയം. ചിത്രത്തില്‍ നിറഞ്ഞുനില്ക്കുന്നതല്ലെങ്കിലും ഏറെ അഭിനയപ്രധാന്യമുള്ളതാണ് കോളേജ് പെണ്‍കുട്ടിയും വര്‍ക്കിങ് വുമണുമായ ഈ കഥാപാത്രം. കഴിഞ്ഞ ചിത്രങ്ങളിലൊക്കെ വളരെ സീരിയസായ കഥാപാത്രങ്ങള്‍ ചെയ്തത് കൊണ്ട് ചിത്രത്തിലെ കുസൃതി നിറഞ്ഞ ഭാഗ്യസൂയത്തെ അവതരിപ്പിച്ചാല്‍ ശരിയാകുമോ എന്ന സംശയം ഉണ്ടായിരുന്നു.
എന്നാല്‍ ലാല്ചേട്ടന് അതെല്ലാം മാറ്റിയെടുത്തു. ഞാന്‍ ഇതുവരെ ചെയ്തുവന്ന അഭിനയത്തിന്റെ സ്കൂളില്‍നിന്നുള്ള വലിയ മാറ്റമാണ് അവിടെ കണ്ടത്. ചിത്രീകരണത്തിനിടയില്‍ സംവിധായകന് അനുവദിച്ച ഫ്രീഡത്തില്‍ അതെല്ലാം മാറ്റിയെടുത്തു. മാത്രമല്ല ബിജു മേനോന് ചേട്ടനുമായി ഞാന്‍ ആദ്യമായി അഭിനയിച്ച ചിത്രംകൂടിയായിരുന്നത്. തമാശയും കളിയും ചിരിയുമായി രസകരമായ ഓര്‍മകളാണ് 41 സമ്മാനിച്ചത്’ എന്നാണ് നിമിഷ അഭിമിഖത്തില്‍ പറഞ്ഞത്.
കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്കാരമാണ് ’41’ എന്ന ചിത്രം. ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കണ്ണൂരിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. നവാഗതനായ പിജി പ്രഗീഷിന്റേതാണ് തിരക്കഥ. ലാല്‍ജോസിന്റെ തന്നെ എല്‍ജെ ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഈ മാസം എട്ടിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തും
Discussion about this post