മമ്മൂട്ടിയെ നായകനാക്കി വിനയന് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘രാക്ഷസരാജാവ്’. 2001 ന് ആഗസ്റ്റിനാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തിയത്. തീയ്യേറ്ററുകളില്‍ മികച്ച വിജയം കൈവരിച്ച ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നാണ് സംവിധായകന് വിനയന് പറഞ്ഞത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിനയന് ഈ കാര്യത്തെ കുറിച്ച് പറഞ്ഞത്.
‘രാക്ഷസരാജാവ് എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മമ്മൂട്ടിയെ വെച്ച് രാക്ഷസരാജാവ്, അതിനൊരു കഥ വരെ കണ്ടു വച്ചിട്ടുണ്ട്. തീര്‍ച്ചയായും ചിലപ്പോള്‍ അത് സംഭവിക്കും. അത്ഭുതദ്വീപ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങളും രണ്ടാം ഭാഗത്തിന് സാധ്യത ഉള്ളവയാണ്’ എന്നാണ് അഭിമുഖത്തില്‍ വിനയന് പറഞ്ഞത്.
വിനയന് സംവിധാനം ചെയ്ത ‘ആകാശഗംഗ 2’ ഇപ്പോള്‍ തീയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. 1999ല്‍ തീയ്യേറ്ററുകളില്‍ എത്തിയ ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗമായിട്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്ത് ദിവ്യാ ഉണ്ണി അവതരിപ്പിച്ച മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നത്. രണ്ടാം ഭാഗത്ത് മായയുടെ മകള്‍ ആതിരയുടെ കഥയാണ് പറയുന്നത്.
Discussion about this post