മലയാളത്തിന്റെ അതുല്യ നടന്‍ ഭരത് ഗോപിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ കുറിച്ച് മകന്‍ മുരളി ഗോപി കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ‘ഇന്ന് അച്ഛന്റെ ജന്മവാര്‍ഷികം. വാക്കുകള്‍ക്ക് അതീതമായ ഒരു വികാരം ഉണ്ടെങ്കില്‍ അതാണ് എനിക്ക് അദ്ദേഹം. ഓര്‍മ്മകള്‍ക്ക് മേലെ ഒരു പ്രതലം ഉണ്ടെങ്കില്‍ അവിടെയാണ് സ്ഥാനവും’ എന്നാണ് മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. ഭരത് ഗോപിയുടെ 82-ാമത് ജന്മവാര്‍ഷിക ദിനമാണ് ഇന്ന്.
അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിലൂടെ ആണ് ഭരത് ഗോപി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കൊടിയേറ്റം എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം പ്രശസ്തനായത്. ആ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ‘ഭരത്’ അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു. 1991ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
2008 ജനുവരി 29 നാണ് ആ അതുല്യ കലാകാരന്‍ നമ്മളോട് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.