വാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടെന്ന് കാണിച്ച് തന്ന് ‘ഒരു നാക്ക് പറഞ്ഞ കഥ’; ശ്രദ്ധേയമായി ഒരു ഹ്രസ്വചിത്രം

പേരില്‍ തന്നെ കൗതുകവും ഒപ്പം ഓരോരുത്തരെയും ചിന്തിപ്പിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിര്വഹിച്ചിരിക്കുന്നത് രാഹുല്‍ മാട്ടായി ആണ്

നമ്മുടെയെല്ലാം ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന ഒരു സംഭവത്തിന്റെ നേര്‍കാഴച്ചയുമായി ഒരു ഹ്രസ്വചിത്രം ‘ഒരു നാക്ക് പറഞ്ഞ കഥ’. പേരില്‍ തന്നെ കൗതുകവും ഒപ്പം ഓരോരുത്തരെയും ചിന്തിപ്പിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിര്വഹിച്ചിരിക്കുന്നത് രാഹുല്‍ മാട്ടായി ആണ്. നിത്യജീവിതത്തില്‍ ഓരോ വ്യക്തിക്കും സംഭവിച്ചേക്കാവുന്ന കാര്യങ്ങള്‍ ഒപ്പിയെടുത്തിരിക്കുകയാണ് സംവിധായകന്‍ ഈ ഹ്രസ്വ ചിത്രത്തിലൂടെ.

നമ്മള്‍ പറയുന്ന ചില വാക്കുകള്‍ക്ക് ചിലപ്പോള്‍ വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടാകുമെന്ന പഴംഞ്ചൊല്ലിന് ഒരു ഉത്തമ ഉദാഹരണം കൂടിയാണ് ഈ ഹ്രസ്വ ചിത്രം. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിച്ച് കള്ളനാക്കുന്ന ഒരു രീതിയാണ് ഇന്നത്തെ സമൂഹത്തില്‍ ഉള്ളത്. എന്നാല്‍ നിരപരാധികളെ തെറ്റിദ്ധരിക്കുകയും കള്ളനാക്കുന്നതിനും മുമ്പ് സത്യമെന്താണെന്ന് മനസിലാക്കാന്‍ ആരും ശ്രമിക്കാറില്ല. അത്തരത്തിലുള്ള സ്വാര്‍ത്ഥ സമൂഹത്തിന് ഈ ഹ്രസ്വചിത്രം ഒരു വഴിത്തിരിവ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തനി നാടന്‍ ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ഈ ഹ്വസ്വചിത്രത്തിന്റെ ദൈര്‍ഘ്യം 20 മിനിറ്റാണ്.

Exit mobile version