നടന് ബിനീഷ് ബാസ്റ്റിനെ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് അപമാനിച്ചതില്‍ പ്രതികരിച്ച് നടന് സിജു വില്‍സണ്‍. ഫേസ്ബുക്ക് ലൈവില്‍ വന്നാണ് താരം ഇതിനെതിരെ പ്രതികരിച്ചത്. ബിനീഷ് വന്നാല്‍ വേദിയില്‍ നിന്ന് പോകുമെന്ന് പറഞ്ഞത് വളരെ മോശം പരിപാടിയായിട്ടാണ് എനിക്ക് തോന്നിയത്, എത്ര ചെറിയ ആര്‍ട്ടിസ്റ്റ് ആണെങ്കിലും അയാള്‍ക്ക് ഒരു മാന്യത കൊടുക്കേണ്ടതാണ് എന്നാണ് സിജു വില്‍സണ്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്.
ഇത്തരത്തില്‍ ഉള്ള ഒരു ഇന്‍ഡസ്ട്രിയിലാണല്ലോ ഞാന്‍ ജോലി ചെയ്യുന്നതെന്ന് ഓര്‍ത്ത് സങ്കടം തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘ആ വീഡിയോ കണ്ടപ്പോള്‍ വല്ലാതെ സങ്കടം തോന്നി. ബിനീഷ് വന്നാല്‍ വേദിയില്‍ നിന്ന് പോകുമെന്ന് ഒരു സംവിധായകന് പറഞ്ഞു എന്നത് വളരെ മോശം പരിപാടിയായിട്ടാണ് എനിക്ക് തോന്നിയത്. എത്ര ചെറിയ ആര്‍ട്ടിസ്റ്റ് ആണെങ്കിലും അയാള്‍ക്ക് ഒരു മാന്യത കൊടുക്കേണ്ടതാണ്. ഇങ്ങനെയുള്ള ഒരു ഇന്‍ഡസ്ട്രിയിലാണല്ലോ ഞാന്‍ വര്‍ക്ക് ചെയ്യുന്നത് എന്നതില്‍ ഭയങ്കരമായിട്ട് സങ്കടം തോന്നുകയാണ്.
ഒരു കൂലിപ്പണിക്കാരനാണ് ബിനീഷ്. എന്നാല്‍ അദ്ദേഹം എത്ര കഷ്ടപ്പെട്ടാണ് ഈ നിലയിലേക്ക് എത്തിയത്. ഞാനും സിനിമയില്‍ വരാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഈ സംവിധായകനോട് ഞാനും ചാന്‍സ് ചോദിച്ചിട്ടുണ്ട്. എല്ലാവരും കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ കയറി വരുന്നത്. അങ്ങനെ കഷ്ടപ്പെട്ട് വരുമ്പോള്‍ മാത്രമേ അതിന്റെ വില മനസിലാകൂ. വിദ്യാഭ്യാസ്യത്തിലോ പേരിന്റെ അറ്റത്തെ വാലിലോ ദേശീയ അവാര്‍ഡിലോ ഒന്നും കാര്യമില്ല. ഒരു സാമാന്യബോധം വേണം. അങ്ങനെ നോക്കുമ്പോള്‍ ബിനീഷ് ആണ് ഏറ്റവും വിദ്യാഭ്യാസവും വിവരവും മാന്യതയുമുള്ള വ്യക്തി. ബിനീഷ് കാണിച്ച ധൈര്യം അടിപൊളിയാണ്’ എന്നാണ് സിജു വില്‍സണ്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്.
Discussion about this post