തൃശ്ശൂര്‍: നടന് ബിനീഷ് ബാസ്റ്റിനെ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് അപമാനിച്ചതില്‍ രൂക്ഷമായി പ്രതികരിച്ച് നിര്‍മ്മാതാവ് സന്ദീപ് സേനന്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം പ്രതികരിച്ചത്. പ്രൊഡ്യൂസറിന്റെ ചെലവില്‍ മൃഷ്ട്ടാനമുണ്ട് എല്ലിന്റെ ഇടയില്‍ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കന് മാത്രമാണ് അനില്‍ രാധാകൃഷ്ണന് മോനോന് എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ഇതിനു പുറമെ താന്‍ അടുത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബിനീഷിന് അവസരം നല്‍കുമെന്നും അദ്ദേഹം കുറിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഡാകിനി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡ്യൂസറാണ് സന്ദീപ് സേനന്.
സന്ദീപ് സേനന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഈ ഇരുപ്പില്‍ എല്ലാമുണ്ട്,വിശപ്പിന്റെ,അധ്വാനത്തിന്റെ,കഷ്ടപ്പാടിന്റെ, വിയര്‍പ്പിന്റെ,അതിജീവനത്തിന്റെ,അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിന് എന്ന പച്ച മനുഷ്യന്. അനില്‍ രാധാകൃഷ്ണ മേനോന്‍ന്റെ നില്പില് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല, പ്രൊഡ്യൂസറിന്റെ ചിലവില്‍ മൃഷ്ട്ടാനമുണ്ട് എല്ലിന്റിടയില്‍ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കന്. പക്ഷെ ഈ വഴിപോക്കന്റെ വാക്കുകേട്ട് ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിന്‍സിപ്പല്‍, നിങ്ങള്‍ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരു, മനുഷ്യത്വമെന്തെന്നു അവിടെപ്പഠിക്കുന്ന ബിനീഷിന് കയ്യടിച്ച കുട്ടികളില്‍ നിന്നു പഠിച്ചിട്ടുവരു. മൂന്നുപേരേയും നേരിട്ടറിയില്ല പക്ഷെ ഇവരില്‍ മനുഷ്യനേതെന്നു തിരിച്ചറിയാം.ബിനീഷ് നിങ്ങള്‍ ഞാന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തിലുണ്ടാകും. ഉറപ്പ്.എന്നും ബിനീഷ് ബാസ്റ്റിനൊപ്പം
Discussion about this post