മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. താരത്തിന് അന്നും ഇന്നും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ജയറാമിന്റെ മകള്‍ മാളവികക്കെതിരെ സദാചാര ആക്രമണം ഉയര്‍ന്നിരിക്കുകയാണ് . അമ്മ പാര്വ്വതിക്കൊപ്പമുള്ള ചിത്രത്തിന് താഴെയാണ് നിരവധി മോശം കമന്റുകള്‍ വന്നത്. മാളവിക ധരിച്ച വേഷമാണ് ആരാധകരെ ചൊടിപ്പിച്ചത്.
സാരി ഉടുത്തുകൊണ്ടാണ് പാര്‍വതി ചിത്രത്തിലുള്ളത്. എന്നാല്‍ മാളവിക മുട്ടിനു മുകളില്‍ ഇറക്കമുള്ള ഒരു ഗൗണും അതിനു മേലെ ഒരു ഓവര്‍ കോട്ടുമാണ് ധരിച്ചത്.
മാളവികയുടെ തുട കാണാമെന്നതാണ് കമന്റ് ചെയ്യുന്നവരുടെ പ്രധാന പ്രശ്നം. അമ്മയെ കണ്ട് പഠിക്കൂ എന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, ഇവര്‍ക്കൊക്കെ മറുപടിയുമായി ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. വസ്ത്രസ്വാതന്ത്ര്യം ഓരോരുത്തരുടെ അവകാശമാണെന്നാണ് ഇവര്‍ പറയുന്നത്.
ഒരു വര്‍ഷം മുമ്പുള്ള ചിത്രത്തിന് താഴെയാണ് ചില മോശം കമന്റുകള്‍ വന്നത്. അന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന് സദാചാര ആക്രമണം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ചിത്രം ഫേസ്ബുക്കില്‍ എത്തിയതാണ് പ്രശ്നമായത്.
Discussion about this post