നടന്‍ ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും മൂത്ത മകള്‍ പ്രാര്‍ത്ഥനയുടെ ജന്മദിനമാണ് ഇന്ന്. പാത്തു എന്ന് വിളിക്കുന്ന പ്രാര്‍ത്ഥനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചെറിയച്ഛന്‍ പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെ, ‘പിറന്നാള്‍ ആശംസകള്‍ പാത്തു. ലേബര്‍ റൂമില്‍ നിന്നും നിന്നെ പുറത്തു കൊണ്ടുവന്നതും കണ്ടതുമെല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു’ എന്നാണ്. പ്രാര്‍ത്ഥന ചെറിയ കുട്ടിയായിരുന്നപ്പോള്‍ എടുത്ത ചിത്രവും താരം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
‘നീയെന്നെ സുന്ദരിയാക്കി. ആദ്യത്തെ കണ്‍മണിക്ക് പിറന്നാള്‍ ആശംസകള്‍’ എന്നാണ് ഗര്‍ഭിണി ആയിരിക്കുന്ന സമയത്തെ ചിത്രത്തോടൊപ്പം പൂര്‍ണ്ണിമ കുറിച്ചത്.
‘എന്റെ പ്രിയപ്പെട്ട പാത്തുവിന് പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു’ എന്നാണ് മകളെ ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള ചിത്രം പങ്കുവെച്ച് ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.