നാട്‌മൊത്തം ദീപാവലി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. മധുരപലഹാരങ്ങള്‍ നല്‍കിയും വിളക്ക് കത്തിച്ചും ഗംഭീരമായി തന്നെയാണ് ദീപാവലി ആഘോഷം നടക്കാര്‍. ഇത്തവണയും കളര്‍ഫുളില്‍ തന്നെ ദീപാവലിയെ വരവേല്‍ക്കാനുള്ള തിരക്കിലാണ് നാട്. ഇതിനിടെ നിരവധി സിനിമാതാരങ്ങള്‍ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ രജനികാന്ത് ദീപാവലി ആശംസകല്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ്.
വീട്ടില്‍ തന്നെയായിരുന്നു രജനികാന്ത് ഉണ്ടായിരുന്നത്. പുറത്ത് ആരാധകര്‍ എത്തിയപ്പോള്‍ രജനികാന്തും നന്ദി അറിയിക്കാനും ആശംസകള്‍ നേരാനും എത്തി. എല്ലാവര്‍ക്കും നമസ്‌കാരവും അറിയിച്ചാണ് രജനികാന്ത് വീടിനകത്തേയ്ക്ക് മടങ്ങിയത്.
അതേസമയം എആര്‍ മുരുഗദോസ്, രജനികാന്ത്, നയന്‍താര ടീം ഒരുമിക്കുന്ന ചിത്രം’ദര്‍ബാര്‍’ആണ് രജനിയുടെ ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം. ഇപ്പോള്‍ ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ടുളള ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍. കൈയ്യില്‍ തോക്കും പിടിച്ചുളള സ്റ്റൈലിഷ് ലുക്കിലുളള രജനീകാന്താണ് പോസ്റ്ററിലുളളത്. രജനീകാന്തിന്റെ ബാഷ ചിത്രത്തിലെ ലുക്കിനെ ഓര്‍മ്മിപ്പിക്കുന്നതാണ് പുതിയ പോസ്റ്റര്‍.
Superstar #Rajinikanth came out of his residence and shared his #Deepavali wishes to fans who gathered there.#Thalaivar #Rajinikanth ! #Deepavali ! #HappyDeepavali ! #Diwali @rajinikanth @SudhakarVM @RIAZtheboss pic.twitter.com/ttOYXWA4Jz
— Ramesh Bala (@rameshlaus) October 27, 2019
Discussion about this post