ഏറെ ആരാധകരുള്ള താരകുടുംബമാണ് ജയറാം-പാര്‍വതിയുടെത്. താരങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. അച്ഛനെ പോലെ തന്നെ മകന് കാളിദാസും സിനിമയില്‍ സജ്ജീവമാവുകയാണ്. ചെറുപ്രായത്തില്‍ അച്ഛന്റെ കൂടെ സിനിമയില്‍ എത്തിയ കാളിദാസ് ഇതുവരെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
കാളിദാസിനെ കൂടാതെ മാളവിക എന്ന മകളും ഇവര്‍ക്കുണ്ട്. എന്നാല്‍ മാളവികക്ക് അഭിനയത്തോട് വലിയ താല്പര്യമില്ല. അതിനാല്‍ തന്നെ താരപുത്രി സിനിമകളിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ഇപ്പോള്‍ മാളവിക പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മാളവിക ചിത്രം പങ്കുവെച്ചത്. അച്ഛനും അമ്മയും ചേട്ടനുമൊക്കെ സിനിമയില്‍ തിളങ്ങിയെങ്കില്‍ താന്‍ സ്റ്റൈലിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇവ. അഭിനയത്തില്‍ അത്ര താല്പര്യം ഇല്ലെങ്കിലും ഇവരുടെ കുടുംബ ചിത്രത്തില്‍ മാളവിക എത്താറുണ്ട്.
Discussion about this post