തമിഴ് മന്നന്‍ രജനീകന്ത് ഇന്ത്യ ഒട്ടാകെ ആരാധകര്‍ ഉള്ള ആളാണ്. എന്നല്‍ സിനിമയിലെ ഗാംഭീര്യം ഒന്നും ഇല്ലാത്ത നിഷ്‌കളങ്കനായ ആളാണ് അദ്ദേഹം. ലാളിത്യംകൊണ്ടും പ്രേക്ഷക ഹൃദയം കവര്‍ന്നെടുത്ത വലിയ മനസിനുടമ. രജനി പറഞ്ഞ ചില അനുഭവചിത്രങ്ങള്‍ ആ മനസ്സിന്റെ കൂടുതല്‍ തെളിഞ്ഞ പ്രകാശനമാകുന്നു.
എല്ലാവരും ലളിത ജീവിതം എന്ന് വാഴ്ത്തുന്ന തന്റേത് അത്ര ലളിതമൊന്നുമല്ലെന്ന് അദ്ദേഹം പറയുന്നു. ബംഗളൂരുവില്‍ ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ പ്രച്ഛന്ന വേഷത്തിലാണ് പോയത്. മുഷിഞ്ഞ് ഒരു പിച്ചക്കാരനെപോലെ തോന്നുമായിരുന്നു. തൊഴുത് പ്രദക്ഷിണം ചെയ്യാനൊരുങ്ങുമ്പോള്‍ ഒരു സ്ത്രീ എനിക്ക് പത്തുരൂപ വെച്ചുനീട്ടി, ഞാനത് വാങ്ങി പോക്കറ്റിലിട്ടു. അവരെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചുറ്റിവന്ന് ഒരു ഇരുനൂറ് രൂപയെടുത്ത് ഭണ്ഡാരത്തില്‍ ഇട്ടു. പുറത്തിറങ്ങിയപ്പോള്‍ എന്റെ കാര്‍ വന്നു ഞാനതില്‍ കയറുന്നത് കണ്ടപ്പോള്‍ അവര്‍ വാ പൊളിച്ച് നില്‍ക്കുകയാണ്.
മറ്റൊരിക്കല്‍ ഒരു തീയറ്റര്‍ സമുച്ചയത്തില്‍ സൂപ്പര്‍ഹിറ്റ് പടം കാണാന്‍ ഞാന്‍ പോയി. വേഷം മാറിയാണ് പോയത്. ദൂരെ നിന്ന് ഒരു വിളികേട്ടു. തലൈവാ. ഞാന്‍ ഞെട്ടിപ്പോയി. എന്റെ കൈയും കാലും വിറച്ചു. കാറാണെങ്കില്‍ ഏറെ അകലെയും. ഞാന്‍ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ഒരു വിധം പുറത്തെത്തി. പിന്നെയാണ് മനസിലായത്. അയാള്‍ വേറേ ആരെയോ ആയിരുന്നു വിളിച്ചതെന്ന് രജനി ചിരിയോടെ പറയുന്നു.
Discussion about this post