മമ്മൂട്ടി ചിത്രം മാമാങ്ക’ത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു അണിയറപ്രവര്‍ത്തകര്‍. വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങിയ ചിത്രം നിര്‍മ്മാണഘട്ടത്തില്‍ ആവശ്യപ്പെട്ട വലിയ അധ്വാനം ഈ മേക്കിംഗ് വീഡിയോയില്‍ കണ്ടറിയാം. 3.25 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയ വീഡിയോ.
നേരത്തെ ചിത്രത്തിന്റെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ട് തരംഗമായിരുന്നു. സിനിമയിലെ കഴിഞ്ഞ ദിവസം പുറത്തുവിട്ട മുക്കുത്തി ഗാനവും തരംഗമായി മാറിയിരുന്നു.
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 21നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഉണ്ണി മുകുന്ദന്‍, പ്രാചി തെഹ്ലാന്‍, അനു സിത്താര, സുദേവ് നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.
കേരളവര്‍മ്മ പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും ചരിത്ര സിനിമയുമായി എത്തുകയാണ് മമ്മൂട്ടി. മാമാങ്ക പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 4 വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് അദ്ദേഹം എത്തുക.
Discussion about this post