തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയിയെ ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയില്‍നിന്നും പുറത്താക്കി. അംഗത്വഫീസ് അടയ്ക്കാത്തതിനാലാണ് ചിന്മയിയെ പുറത്താക്കിയതെന്നാണ് സംഘടനയുടെ വിശദീകരണം.
അതേസമയം, സംഘടന തനിക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് പുറത്താക്കല്‍ നടപടി എടുത്തതെന്ന് ചിന്മയി ആരോപിച്ചു. കഴിഞ്ഞ മാസമാണ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി ചിന്മയി രംഗത്തെത്തിയത്. സഹകരിക്കണം എന്നാവശ്യപ്പെട്ട് വൈരമുത്തു തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നാണ് ആരോപണം.
അടുത്തിടെ തീയ്യേറ്ററിലെത്തിയ 96 എന്ന ചിത്രത്തില്‍ നടി തൃഷയ്ക്ക് ശബ്ദംകൊടുത്തിരിക്കുന്നത് ചിന്മയിയാണ്. നിരവധി ഹിറ്റ് ഗാനങ്ങളും ചിന്മയി ആലപിച്ചിട്ടുണ്ട്.
Discussion about this post