മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിന്റെ ഓഡിയോ പ്രകാശന ചടങ്ങില്‍ താരമായി ചിത്രത്തിലെ നായിക പ്രാചി തെഹ്ലാന്. ട്രെഡീഷനല്‍ ലുക്കില്‍ അതിസുന്ദരിയായാണ് പ്രാചി എത്തിയത്. ബോട്ട്സോങ് ഡിസൈന്‍ ചെയ്ത ഫോറസ്റ്റ് ഗ്രീന്‍ നിറത്തിലുള്ള ലെഹങ്ക യാണ് താരം ധരിച്ചത്.
ബീഡ് വര്‍ക്കുകളാണ് ലെഹങ്കയുടെ ഹൈലൈറ്റ്. ബ്ലൌസില്‍ നിറയെ സ്വര്‍ണ്ണ നിറത്തിലുളള ഡിസൈനുകള്‍ അവയെ കൂടുതല്‍ മനോഹരമാക്കി. ഒപ്പം സ്വര്‍ണ്ണനിറത്തിലുള്ള ബോര്‍ഡറുള്ള ഷീര്‍ ദുപ്പട്ടയാണ് പ്രാചി ധരിച്ചത്. വസ്ത്രത്തിന് ഇണങ്ങുന്ന ഗോള്‍ഡ് ചോക്കറാണ് പ്രാചി തെരഞ്ഞെടുത്തത്. മുല്ല പൂവ് കൂടി ചൂടിയപ്പോള്‍ മലയാളി ലുക്കായി.
വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്.
മമ്മൂട്ടിയും ഉണ്ണിമുകുന്ദനും അനു സിത്താരയും കനിഹയും അടക്കം നിരവധി താരങ്ങള്‍ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Discussion about this post