സോഷ്യൽമീഡിയയിൽ വൈറലായി പ്രശസ്ത പോപ്പ് താരം ലേഡി ഗാഗ. സംസ്‌കൃതത്തിലുള്ള ലേഡി ഗാഗയുടെ പോസ്റ്റാണ് ഇന്ത്യക്കാരായ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന സംസ്‌കൃതമന്ത്രമാണ് കഴിഞ്ഞദിവസം അവർ ട്വീറ്റുചെയ്തത്.
പിന്നാലെ സംഭവം കേറിയങ്ങ് ഹിറ്റാവുകയും ചെയ്തു. ഗാഗയുടെ അടുത്ത ആൽബവുമായി ബന്ധപ്പെട്ടതാണോ ഇതെന്നുചോദിച്ച് പല ആരാധകരും രംഗത്തെത്തി. ചിലർ അവരുടെ ഹിന്ദുത്വത്തെ സ്വാഗതം ചെയ്തു. രസകരമായ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകരും രംഗത്തെത്തി. ഗാഗയല്ല, ഇനിമുതൽ ഗംഗയാണെന്നുള്ള ട്രോളുകളും പലരും ട്വീറ്റ് ചെയ്തു.
ചിലർ ‘ജയ് ശ്രീറാം’ വിളിച്ചാണ് ട്വീറ്റ് സ്വാഗതം ചെയ്ത്. ലോകത്തെല്ലാവർക്കും സുഖവും സന്തോഷവും ഭവിക്കട്ടേയെന്നാണ് ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന മന്ത്രത്തിന്റെ അർത്ഥം.
Lokah Samastah Sukhino Bhavantu
— Lady Gaga (@ladygaga) October 19, 2019
Discussion about this post