തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രം നായകനായി എത്തുന്ന ‘ആദിത്യ വര്‍മ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ഗംഭീര പ്രകടനമാണ് ധ്രുവ് കാഴ്ച വെച്ചിരിക്കുന്നത്.
വിജയ് ദേവരകൊണ്ട നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം ‘അര്‍ജുന്‍ റെഡ്ഡി’യുടെ തമിഴ് റീമേക്കാണ് ‘ആദിത്യ വര്‍മ’.
ഗിരീസായയാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘ഒക്ടോബര്‍’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയായ ബനിത സന്തു ആണ് ചിത്രത്തിലെ
നായിക. ഭഗവതി പെരുമാള്‍, അന്‍പു ദാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ് മെഹ്തയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post