അമലപോള്‍ നായികയായി എത്തിയ ഏറ്റവും പുതിയ തമിഴ് ചിത്രമായിരുന്നു ‘ആടൈ’. ചിത്രത്തില്‍ അമലപോള്‍ നഗ്നയായി എത്തിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രം ഹിന്ദിയില്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന് രത്നകുമാര്‍. കങ്കണയാണ് ഹിന്ദിയില്‍ നായികയായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ കങ്കണ ജയലളിതയുടെ ജീവിത കഥ പറയുന്ന ‘തലൈവി’ എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം താരം ‘ആടൈ’ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴില്‍ ‘ആടൈ’ ഒരുക്കിയത് രത്നകുമാര്‍ തന്നെയാണ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം ജൂലൈ പത്തൊമ്പതിനാണ് തീയ്യേറ്ററുകളില്‍ എത്തിയത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല ചിത്രത്തില്‍ അവതരിപ്പിച്ചത്. വി സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിച്ചത്. തമിഴ്നാട്ടില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.
Discussion about this post