നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രമായിരുന്നു ‘പേരന്പ്’. റോട്ടര്‍ഡാം, ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന ന്യൂജനറേഷന് ഇന്‍ഡിപെന്‍ഡന്റ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്. നവംബര്‍ രണ്ടിനാണ് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുക.
സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. അമുദന് എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറാണ്. മമ്മൂട്ടിയുടെ മകളായി എത്തിയത് സാധനയാണ്. അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.
‘തങ്കമീന്‍കള്‍’, ‘തരമണി’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ റാം ആണ് പേരന്‍പിന്റെ സംവിധായകന്. പിഎല്‍ തേനപ്പനാണ് ചിത്രം നിര്‍മ്മിച്ചത്. എന്നിവരും