ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങാത്ത കാര്‍ സ്വന്തമാക്കി പൂജ ബത്ര

ബോളിവുഡ് താരവും മുന്‍ മിസ് ഇന്ത്യയുമായ പൂജ ബത്ര മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ്. ഇപ്പോള്‍ ഇന്ത്യന്‍ വിപണികളില്‍ ഇതുവരെ ഇറങ്ങാത്ത കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് പൂജ ബത്ര. ടെസ്ലയുടെ മോഡല്‍ 3 കാര്‍ ആണ് പൂജ സ്വന്തമാക്കിയിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ നിന്നാണ് പൂജ കാര്‍ വാങ്ങിയത് എന്നാണ് സൂചന. ഈ വര്‍ഷം അവസാനത്തോടെ മാത്രമെ ടെസ്ലയുടെ മോഡല്‍ 3 ഇന്ത്യന്‍ വിപണികളിലെത്തൂ.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം കാര്‍ സ്വന്തമാക്കിയ വിവരം അറിയിച്ചത്. താരത്തിന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഈ അടുത്തായി തന്റെ വിവാഹ ചിത്രങ്ങളും പൂജ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

മോഹന്‍ലാല്‍ ചിത്രം ചന്ദ്രലേഖയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പൂജ ബത്ര. ഇപ്പോള്‍ താരം മലയാള സിനിമയില്‍ സജ്ജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു ഭാഷകളിലെ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്.

Exit mobile version