പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ മറ്റൊരു ഹൊറര്‍ ചിത്രവുമായി സംവിധായകന്‍ വിനയന്‍ വീണ്ടും എത്തിയിരിക്കുകയാണ്. 1999ല്‍ തീയ്യേറ്ററുകളിലെത്തിയ ഹൊറര്‍ ചിത്രമായ ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗവുമായാണ് ഇത്തവണ വിനയന്റെ വരവ്. ‘ആകാശഗംഗ 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ട്രെയിലര്‍ ഇപ്പോള്‍. ട്രെയിലര്‍ ഒന്നാം സ്ഥാനത്ത് എത്തിയതിന്റെ സന്തോഷം വിനയന്‍ ഫേസ്ബുക്കിലൂടെ ആണ് ആരാധകരുമായി പങ്കുവെച്ചത്.
അതേസമയം യക്ഷി വെള്ള സാരി ഉടുത്തുവന്നു എന്ന് പറയുന്നവര്‍ക്ക് ചുട്ട മറുപടിയും അദ്ദേഹം നല്‍കിയിട്ടുണ്ട്. ‘തലമുറകളായി നമ്മുടെ ഭക്ഷണമായ ചോറ് ഇന്നും കഴിക്കുമ്പോള്‍ നമ്മള്‍ പുതിയ കറികള്‍ കൂട്ടി അതു കൂടുതല്‍ സ്വാദിഷ്ടമാക്കുകയല്ലേ വേണ്ടത്. അതുപോലെ തന്നെ നമ്മുടെ ആകാശഗംഗയേ ജീന്‍സ് ഇടിക്കാനും കഴിയില്ല’ എന്നാണ് അദ്ദേഹം ഇതിന് നല്‍കിയ മറുപടി.
ആകാശഗംഗ 2വില്‍ പുതുമുഖം ആതിരയാണ് നായിക. രമ്യാ കൃഷ്ണന്‍, പ്രവീണ, തെസ്‌നി ഖാന്‍, രാജാമണി, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം നവംബര്‍ ഒന്നിനാണ് തീയ്യേറ്ററുകളിലെത്തുന്നത്.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
‘ആകാശഗംഗ?’ ട്രെയിലര്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചു കൊണ്ട് ട്രെന്‍ഡ്രിംഗില്‍ ഒന്നാമതായി മുന്നേറുന്ന കാഴ്ച അങ്ങേയറ്റം സന്തോഷത്തോടെയാണ് കാണുന്നത്. മലയാളത്തനിമയും നമ്മുടെ ഗൃഹാതുരത്വവും ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു കഥ പുതിയ കാലഘട്ടത്തിനു കൂടി അനുഭവവേദ്യമായ രീതിയില്‍ അണിയിച്ചൊരുക്കുക എന്ന ക്ലേശകരമെന്‍കിലും വളരെ ഇന്‍ട്രസ്‌ററിംഗ് ആയ ഒരു ഫിലിം മേക്കിംഗ് ആണ് ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ ഞാന്‍ ഏറ്റെടുത്തത്.അത് ആദ്യന്തം ആസ്വാദ്യകരമായി അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
നവംബര്‍ ഒന്നിന് തീയറ്ററില്‍ കണ്ട് നിങ്ങള്‍ വിലയിരുത്തു.മലയാളിയുടെ മനസ്സിലെന്നും മനോഹരമായ ഒരു മുത്തശ്ശിക്കഥ പോലെ തിളങ്ങി നില്‍ക്കുന്ന പ്രതികാരദുര്‍ഗ്ഗയും പ്രണയാര്‍ദ്രയും ആയ ഏഴിലം പാലയിലെ യക്ഷിക്കഥയുടെ രണ്ടാം ഭാഗം പറയുമ്പോള്‍ ദേ വീണ്ടും യക്ഷി സാരി ഉടുത്തൂ ഇതുകുറേ കണ്ടതല്ലേ എന്നൊക്കെ എന്തെന്‍കിലും പറയാന്‍വേണ്ടി പറയുന്നവരോട്. തലമുറകളായി നമ്മുടെ ഭക്ഷണമായ ചോറ് ഇന്നും കഴിക്കുമ്പോള്‍ പുതിയ കറികള്‍ കൂട്ടി അതു കൂടുതല്‍ സ്വാദിഷ്ടമാക്കുകയല്ലേ വേണ്ടത്. അതുപോലെ നമ്മുടെ ആകാശഗംഗയേ ജീന്‍സ് ഇടീക്കാനും കഴിയില്ല.?പക്ഷെ പുതിയ അവതരണത്തിലൂടെ കൂടുതല്‍ ഭയത്തിന്റെയും ആകാംഷയുടെയും വേറിട്ട ആസ്വാദന തലങ്ങള്‍ഈചിത്രത്തില്‍ കാണാന്‍ കഴിയും.ആദ്യഭാഗത്തില്‍ നിന്നും വ്യത്യസ്ഥമായ കഥാ തന്തുവും ഉണ്ട്.
ഏതായാലും ഹൊറര്‍ ചിത്രങ്ങളോടു മലയാളിക്കുള്ള ഇഷ്ടമാണ് ഈ ട്രെയിലറിന്റെ സ്വീകാര്യതയില്‍ പോലും കാണുന്നത്.അതുകൊണ്ടു തന്നെയാണ് വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള ചിലരുടെ മോശം പരാമര്‍ശനങ്ങള്‍ക്കും വൃത്തികെട്ട കമന്റുകള്‍ക്കും പുല്ലു വില കൊടുത്തുകൊണ്ട് കേരളം മുഴുവന്‍ ഈ ട്രെയിലര്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ആശാകുലരായ ആ സുഹൃത്തുക്കളെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്കും എന്റെ സ്‌നേഹംനിറഞ്ഞ നല്ല നമസ്‌കാരം.നവംബര്‍ ഒന്നിന് റിലീസ് ചെയ്യുമ്പോള്‍ ട്രെയിലര്‍ പോലെ ചിത്രവും ചര്‍ച്ചചെയ്യപ്പെടും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാ പ്രിയം നിറഞ്ഞ സുഹൃത്തുക്കള്‍ക്കളോടും നന്ദിയും സ്‌നേഹവും പ്രകാശിപ്പിച്ചു കൊള്ളട്ടെ.
Discussion about this post