കഴിഞ്ഞ ദിവസമാണ് നടന് ഷെയ്ന് നിഗം തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയത്. നിര്‍മ്മാതാവ് ജോബി ജോര്‍ജ് ആണ് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും താരം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഷെയ്നിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന വിശദീകരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ് പത്രസമ്മേളനം നടത്തിയിരുന്നു.
4.82 കോടി മുതല്‍മുടക്കുള്ള തന്റെ സിനിമയുടെ അവശേഷിക്കുന്ന ചിത്രീകരണത്തില്‍നിന്നും ഷെയ്ന് ഒഴിഞ്ഞുമാറുകയാണെന്നും ഇപ്പോള്‍ പ്രതിഫലം കൂട്ടിച്ചോദിക്കുകയാണ് എന്നുമാണ് ജോബി ജോര്‍ജ് പറഞ്ഞത്. ഇപ്പോഴിതാ ജോബി ജോര്‍ജിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ‘ഖുര്‍ബാനി’ സിനിമയുടെ നിര്‍മ്മാതാവ് മഹാസുബൈര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ഇദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.
ഷെയ്നും ജോബിയും തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ വളരെ മോശമായാണ് ജോബി തന്നോട് പെരുമാറിയത് എന്നാണ് മഹാസുബൈര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഷെയ്നിനെ നായകനാക്കി താന്‍ നിര്‍മ്മിക്കുന്ന ചിത്രം കേരളത്തില്‍ ഓടിക്കില്ലെന്നും പട്ടിയെപ്പോലെ നീ തെണ്ടി നടക്കും എന്നൊക്കെയാണ് ജോബി തന്നോട് പറഞ്ഞത് എന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയത്.
മഹാസുബൈറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
പ്രിയ സുഹൃത്തുക്കളെ ഞാന്‍ മഹാസുബൈര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഷൈന്‍ നിഗവും ജോബിജോര്‍ജ് നിര്‍മ്മാതാവും തമ്മില്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹത്തിനോട് ഞാന്‍ സംസാരിച്ചപ്പോള്‍ വളരെ മോശമായ രീതിയിലാണ് അദ്ദേഹം എന്നോട് പ്രതികരിച്ചത് എന്നെപ്പോലെ തന്നെ ഒരു നിര്‍മ്മാതാവാണ് ജോബി ജോര്‍ജ്. ഞാനുമായി അദ്ദേഹം നടത്തിയ സംഭാഷണം എല്ലാവരും കേട്ടിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് കിട്ടിയ മറുപടി ഷൈന്‍ നിഗം നായകനായി ഞാന്‍ പുതിയതായി നിര്‍മ്മിക്കുന്ന കുര്‍ബാനി എന്ന ചിത്രം കേരളത്തില്‍ ഓടിക്കില്ല നീ പട്ടിയെപ്പോലെ തെണ്ടി നടക്കും എന്നൊക്കെയുള്ള രീതിയില്‍ ആണ് എന്റെ സഹപ്രവര്ത്തകന് സംസാരിച്ചത്. അദ്ദേഹം ഇക്കാലയളവില്‍ ഉണ്ടാക്കിവെച്ച സാമ്പത്തിക തട്ടിപ്പുകളുടെ കഥ പത്ര ദൃശ്യമാധ്യമങ്ങള്‍ വന്നത് ആരും മറന്നിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്.
സാമ്പത്തികമായ ഒരുപാട് തട്ടിപ്പുകള്‍ നടത്തി എല്ലാ രീതിയിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ഒരു ആളാണ് ശ്രീ ജോബി ജോര്‍ജ്.ഞാന്‍ മലയാള സിനിമയില്‍ വന്നിട്ട് 20 വര്‍ഷത്തിനു മുകളിലായി മലയാളത്തില്‍ കഷ്ടപ്പെട്ട് ഒരുപാട് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട് മീശമാധവന്,മനസിനക്കരെ പാലേരിമാണിക്യം ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങി നിരവധി സിനിമകള്‍ വര്‍ണചിത്രയുടെ ബാനറില്‍ നിര്‍മ്മിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ എന്റെ ജീവിത മാര്‍ഗം സിനിമ തന്നെയാണ് ഒരുപാട് കഷ്ടപെട്ടും ബുദ്ധിമുട്ടിയും തന്നെയാണ് ഞാന്‍ ഒരു സിനിമ എടുക്കുന്നത് എന്റെ സഹപ്രവര്‍ത്തകനായ ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പിലൂടെ നേടിയ നൂറുകോടിയുടെ ബാങ്ക് ബാലന്‍സ് ഒന്നുമില്ലാത്ത ഒരു സാധാരണ നിര്‍മാതാവാണ് ഞാന്‍
സിനിമയില്‍ സ്വാഭാവികമായി അങ്ങോട്ടുമിങ്ങോട്ടും പല രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമ്പോള്‍ അതിനെ അതിന്റെ രീതിക്ക് സംസാരിച്ചു പ്രശ്നങ്ങള്‍ തീര്‍ത്ത് സന്തോഷത്തോടെ പോകണം എന്നാണ് എന്റെ രീതി.
ഈ കുറിപ്പ് എഴുതാന്‍ കാരണമായത് എന്നെ സ്നേഹിക്കുന്ന സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ഒന്ന് അറിയണമെന്ന് മാത്രമേ എനിക്കുള്ളൂ. തട്ടിപ്പും വെട്ടിപ്പും നടത്തി പണം സമ്പാദിച്ച് സിനിമ നിര്‍മിക്കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കണം അതില്‍ ഒത്തിരി പേരുടെ കണ്ണുനീര് ഉണ്ടെന്ന് അത് മറച്ചുവെക്കാന്‍ വാര്‍ത്താസമ്മേളനം നടത്തി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ജോബി ജോര്‍ജിന്റെ പഴയ തട്ടിപ്പിന്റെ കഥ ഈ കുറിപ്പിനോടൊപ്പം ഞാന്‍ ചേര്‍ക്കുന്നു സിനിമയുടെ പരാജയവും വിജയവും തീരുമാനിക്കുന്നത് പ്രേക്ഷകര്‍ തന്നെയാണ് പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് സ്നേഹത്തോടെ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.
Discussion about this post