ചുരുളഴിയാത്ത കേസുകള്‍ തെളിയിക്കാന്‍ സേതുരാമയ്യരും സംഘവും വീണ്ടും എത്തുന്നു. ഈ പരമ്പരയില്‍ വരുന്ന അഞ്ചാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടി, സംവിധായകന് കെ മധു, തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി, സംഗീത സംവിധായകന് ശ്യാം എന്നിവര്‍ തന്നെയാണ് വീണ്ടും ഒന്നിച്ച് എത്തുന്നത്.
എസ്എന്‍ സ്വാമി തന്നെയാണ് ഇത്തവണയും ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സേതുരാമയ്യര്‍ ഇത്തവണയും എത്തുന്നത് ക്രൂരമായ കൊലപാതകങ്ങളുടെ രഹസ്യമഴിക്കാന്‍ വേണ്ടിയാണ്. അടുത്ത വര്‍ഷം ആദ്യം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു സിബിഐ ഡയറിക്കുറിപ്പിലാണ് മമ്മൂട്ടി ആദ്യമായി സിബിഐ ഉദ്യോഗസ്ഥനായി എത്തിയത്. 1988ലാണ് ചിത്രം റിലീസ് ചെയ്തത്. 2005ലാണ് നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ തീയ്യേറ്ററുകളില്‍ എത്തിയത്.
Discussion about this post