കുട്ടി ന്യൂജന്‍ ഒക്കെയാ സമ്മതിച്ചു, പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ; കിണറിലേയ്ക്ക് കയര്‍ പോലും ഇല്ലാതെ ചാടിയ യുവനടിക്ക് ഉപദേശവുമായി സലിം കുമാര്‍

അഖിലയ്ക്ക് ചാടാനായി സ്റ്റണ്ട് മാസ്റ്റര്‍ അഷ്‌റഫ് ഗുരുക്കള്‍ റോപ്പുമായി വന്ന് താരത്തെ വിളിച്ചു.

‘കുട്ടി ന്യൂജന്‍ ഒക്കെയാ, സമ്മതിച്ചു. പക്ഷേ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ’ യുവ നടിക്ക് നടന്‍ സലിം കുമാര്‍ നല്‍കിയ ഉപദേശം ഇപ്രകാരമായിരുന്നു. യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ തുടങ്ങിയ ഒരുകൂട്ടം നവാഗതരെ അണിനിരത്തി സംവിധായകന്‍ വിജിത് ഒരുക്കുന്ന ചിത്രമാണ് ‘മുന്തിരി മൊഞ്ചന്‍; ഒരു തവള പറഞ്ഞ കഥ’.

ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് താരം നടിക്ക് ഉപദേശം നല്‍കിയത്. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന പുതുമുഖ നടി അഖിലയുടെ സാഹസികതയെ കുറിച്ചായിരുന്നു സലിംകുമാറിന്റെ പരാമര്‍ശം. ചിത്രത്തിന്റെ നിര്‍മ്മാതാവ് അശോകന്റെ മകളാണ് അഖില. ഷൂട്ടിങ്ങിനായി പ്രത്യേകം കുഴിച്ച അത്യാവശ്യം ആഴമുള്ള കിണറില്‍ അഖില ചാടേണ്ട ഒരു രംഗമുണ്ട്.

അഖിലയ്ക്ക് ചാടാനായി സ്റ്റണ്ട് മാസ്റ്റര്‍ അഷ്‌റഫ് ഗുരുക്കള്‍ റോപ്പുമായി വന്ന് താരത്തെ വിളിച്ചു. കിണറിന്റെ വക്കില്‍ വന്ന് നിന്ന് താഴെക്കൊന്ന് നോക്കി അഖില പറഞ്ഞു ‘ കയറൊന്നും വേണ്ടാ അങ്കിള്‍ ഞാന്‍ ചാടിക്കോളാം!’ എല്ലാവരും അമ്പരപ്പോടെ നോക്കി നിന്നപ്പോള്‍ അഖില കിണറിലേയ്ക്ക് ചാടുകയായിരുന്നു. രംഗം പെര്‍ഫെക്ടായി തന്നെ കിട്ടുകയും ചെയ്തു. എന്നാല്‍ കൂടി നിന്നവരുടെ ചങ്ക് ഇടിപ്പിച്ച നിമിഷമായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് സലിം കുമാറിന്റെ ഉപദേശം.

Exit mobile version