മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘മധുരരാജ’. ഹിറ്റ് ചിത്രം ‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമായി എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് പതിപ്പ് തീയ്യേറ്ററുകളില്‍ എത്തുകയാണ്. ഈ വെള്ളിയാഴ്ച ആണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്.
‘മധുരരാജ’യുടെ തമിഴ് പതിപ്പ് കാണാന്‍ ആരാധകരെ ക്ഷണിച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ആണ്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ചിത്രം കാണാന്‍ ക്ഷണിച്ചിരിക്കുന്നത്. ‘മധുരരാജ’യില്‍ സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ട ഗാനരംഗം വൈറലായിരുന്നു. ‘വണക്കം. മധുരരാജയ്ക്ക് ഒരു ആഗോള റിലീസ് ആണെന്നത് ഞാന്‍ ആവേശപൂര്‍വ്വം പ്രഖ്യാപിക്കുന്നു. കുടുംബവും സുഹൃത്തുക്കളുമായി അടുത്തുള്ള തീയേറ്ററുകളില്‍ പോയി ചിത്രം കാണൂ’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
മലയാളം പതിപ്പ് പുറത്തിറങ്ങി ആറ് മാസം കഴിഞ്ഞതിന് ശേഷമാണ് തമിഴ് പതിപ്പ് തീയ്യേറ്ററുകളില്‍ എത്തുന്നത്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം 45 ദിവസം കൊണ്ട് നൂറുകോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഈ വിജയം തമിഴ്നാട്ടിലും ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
Discussion about this post