ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ച് വരവ് ഗംഭീരമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന് ഷാജി കൈലാസ്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു എന്ന തലക്കെട്ടോടെ ചുരുട്ട് കത്തിച്ച് പിടിച്ചിരിക്കുന്ന ഒരു വലതുകൈയുടെ ചിത്രം ഷെയര്‍ ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ ഒരു ചര്‍ച്ചയ്ക്ക് തന്നെ വഴിവെച്ചിരുന്നു.
ഇപ്പോഴിതാ ആരാധകരുടെ ആ സംശയങ്ങള്‍ക്കൊക്കെയുള്ള മറുപടിയുമായി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ആക്ഷന്‍ സംവിധായകന് ഷാജി കൈലാസ് വീണ്ടും സംവിധായക തൊപ്പി അണിഞ്ഞിരിക്കുകയാണ്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്. ‘കടുവ’ എന്നാണ് ചിത്രത്തിന്റെ പേര്. താരത്തിന്റെ ജന്മദിനമായ ഇന്ന് തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടത്.
ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജിന്റെ തന്നെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിനു എബ്രഹാമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്തായാലും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍.
Discussion about this post