സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കിയ ‘ചോലയ്ക്ക്’ വീണ്ടും അന്തര്‍ദേശിയ അംഗീകാരം. നേരത്തേ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രീമിയറില്‍ ‘ചോല’ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴിതാ സ്വിറ്റ്‌സര്‍ലണ്ടില്‍ നടക്കുന്ന ജനീവ ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തില്‍ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സംവിധായകന്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.
നേരത്തേ സനല്‍ കുമാര്‍ ശശിധരന്റെ ‘സെക്‌സി ദുര്‍ഗയും’ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.
നിമിഷ സജയനും ജോജു ജോര്‍ജിനും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡിന് അര്‍ഹരാക്കിയ ചിത്രം കൂടിയാണ് ചോല. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ‘ഒഴിവു ദിവസത്തെ കളി’, ‘സെക്സി ദുര്‍ഗ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.
നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേര്‍ന്ന് സനല്‍കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
Discussion about this post