മിഷന്‍ മംഗളിന് ശേഷം വിദ്യാ ബാലന്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ശകുന്തളാ ദേവി’. ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.
വിദ്യാ ബാലന്‍ തന്റെ ട്വിറ്ററിലൂടെ ആണ് ചിത്രം പുറത്തുവിട്ടത്. അക്കങ്ങള്‍ കൊണ്ട് അവര്‍ ലോകത്തെ മാറ്റിമറിച്ചു. ആ ഗണിത ശാസ്ത്ര പ്രതിഭയെ ആദരിക്കാം എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റര്‍ പങ്കുവെച്ചത്. ലോക ഗണിതശാസ്ത്ര ദിനത്തോട് അനുബന്ധിച്ചാണ് പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
ലണ്ടനിലും ഇന്ത്യയിലുമായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ശകുന്തള ദേവിയുടെ വ്യക്തി പ്രഭാവവും അവരുടെ മഹത്തരമായ ജീവിതവുമാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറായതിന് കാരണം എന്നും ഗണിതവുമായി അത്ര അടുപ്പത്തിലല്ലാത്ത ഒരാള്‍ അവരായി എത്തുന്നതില്‍ ഉള്ള ആകാംക്ഷയിലാണ് താനെന്നുമാണ് ചിത്രത്തെ കുറിച്ച് നേരത്തേ വിദ്യാ ബാലന്‍ പറഞ്ഞത്. ശകുന്തള ദേവിയുടെ ഇരുപത് വയസ്സു മുതല്‍ അവസാനകാലം വരെയുള്ള ഗെറ്റപ്പിലാണ് വിദ്യാ ബാലന്‍ ചിത്രത്തില്‍ എത്തുന്നത്. അനു മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആറാമത്തെ വയസില്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ചാണ് ശകുന്തള ദേവി ആദ്യം കൈയ്യടി നേടുന്നത്. പിന്നീട് എട്ടാമത്തെ വയസില്‍ തമിഴ്നാട്ടിലെ അണ്ണാമല സര്‍വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു. 1977-ല്‍ അമേരിക്കയിലെ ഡള്ളാസില്‍ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേര്‍പ്പെട്ട ശകുന്തളാദേവി അമ്പതു സെക്കന്‍ഡിനകമാണ് ഉത്തരം കണ്ടെത്തിയത്.
201 അക്ക സംഖ്യയുടെ 23-ആം വര്‍ഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെയാണ് കണ്ടെത്തിയത്. 1980 ജൂണ്‍ 13 നു ലണ്ടനിലെ ഇംബീരിയല്‍ കോളേജിലും ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടര്‍ രണ്ടു പതിമൂന്നക്ക സംഖ്യകള്‍ നിര്‍ദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. വെറും ഇരുപത്തിയെട്ടു സെക്കന്റുകള്‍ കൊണ്ടാണ് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരം ശകുന്തള ദേവി നല്‍കിയത്. ഇത് ഗിന്നസ് ബുക്കില്‍ ഇടംനേടിയ പ്രകടനം കൂടിയായിരുന്നു.
She changed the way the world perceived numbers! Celebrating the math genius, #ShakuntalaDevi on #WorldMathematicsDay@sanyamalhotra07 @sonypicsprodns @anumenon1805 @vikramix @SnehaRajani @Abundantia_Ent pic.twitter.com/9PIHEqfNkH
— vidya balan (@vidya_balan) October 15, 2019
Discussion about this post