ഒക്ടോബര്‍ നാലിന് ചിത്രീകരണം തുടങ്ങിയ പുതിയ വിക്രം ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ പേസ് ബൌളര്‍ ഇര്ഫാന് പഠാനും പ്രധാന വേഷത്തിലെത്തുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് അണിയറ പ്രവര്‍ത്തകര്‍. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്താത്തതിനാല്‍ ചിയാന്‍58 എന്ന ഹാഷ് ടാഗിലാണ് അറിയപ്പെടുന്നത്.
വിക്രമിന്റെ അമ്പത്തിയെട്ടാമത്തെ ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഒരു പ്രധാന വേഷത്തിലെത്തുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. അത് ആരായിരിക്കുമെന്ന ആകാംഷയിലായിരുന്നു ആരാധകര്‍. ആ ആകാംഷയ്ക്ക് വിരാമമിട്ടുകൊണ്ടാണിപ്പോള് അണിയറപ്രവര്‍ത്തകര്‍ ഇര്ഫാന് പഠാന്റെ പേര് പ്രഖ്യാപിച്ചത്.
വാര്‍ത്തക്കൊപ്പം സംവിധായകന് അജയ് തന്റെ ട്വിറ്ററിലൂടെ ഇരുവരും ഒരുമിച്ച് നില്ക്കുന്ന ഫോട്ടോയും പങ്കുവെച്ചു. പ്രേക്ഷകരുടെ മുന്നിലേക്ക് താങ്കളുടെ പുതിയ അവതാരം വരുന്നതിലുള്ള കാത്തിരിപ്പിലാണെന്നും ഇനി കുറച്ച് കിടിലന്‍ ആക്ഷനുകളുടെ സമയമാണെന്നും ഫോട്ടോ പങ്കുവെച്ചുകൊണ്ട് സംവിധായകന് ട്വീറ്റില്‍ കുറിച്ചു.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ വിക്രം 25 ഗെറ്റപ്പുകളിലാണ് എത്തുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എ.ആര് റഹ്മാനാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
Welcome on board @IrfanPathan
Can’t wait to unleash your new avatar to the audience!! Time for some solid action!! 💪🏻💪🏻👊🏻 #ChiyaanVikram58 @Lalit_SevenScr @arrahman @sooriaruna @iamarunviswa @proyuvraaj @LokeshJey https://t.co/6R7nMAhUwA pic.twitter.com/x528YI9x8H— Ajay Gnanamuthu (@AjayGnanamuthu) October 14, 2019
Discussion about this post