മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ള താരം കൂടിയാണ് ചാക്കോച്ചന്‍. അത്തരത്തില്‍ തന്റെ ഒരു കുഞ്ഞ് ആരാധിക അയച്ച കത്ത് ആണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ലോക തപാല്‍ ദിനത്തിലാണ് തനിക്ക് ഈ അപ്രതീക്ഷിത കത്ത് ലഭിച്ചതെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ കുഞ്ഞ് ആരാധികയ്ക്ക് ചാക്കോച്ചന്‍ മറുപടി കത്തും അയച്ചിട്ടുണ്ട്. ഇതും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
അയ്യപ്പന്‍കോവില്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ്സുകാരിയായ കീര്‍ത്തനയാണ് ചാക്കോച്ചന് തപാല്‍ ദിനത്തില്‍ കത്ത് അയച്ചത്. ‘ബഹുമാനപ്പെട്ട കുഞ്ചാക്കോ ബോബന്‍ അറിയുന്നതിന്’ എന്ന് തുടങ്ങിയ കത്തില്‍ സിനിമാ മേഖലയില്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിച്ചാണ് കീര്‍ത്തന കത്ത് അവസാനിപ്പിച്ചത്.
കീര്‍ത്തനയുടെ കത്തിന് ചാക്കോച്ചന്‍ നല്‍കിയ മറുപടി ഇങ്ങനെ, ‘പ്രിയപ്പെട്ട കീര്‍ത്തന മോള്‍ക്ക്, മോളെനിക്ക് അയച്ച കത്ത് കിട്ടി. സ്നേഹത്തിനും ആശംസകള്‍ക്കും ഒരുപാട് നന്ദി. മോള്‍ടെ വീട്ടിലും സ്‌കൂളിലും ഉള്ള എല്ലാവരോടും എന്റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക. എല്ലാ നന്മകളും വിജയങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു’ എന്നാണ്. താരം മറുപടി കത്ത് നല്‍കിയതിനെ നിരവധി പേരാണ് പ്രശംസിച്ച് രംഗത്ത് എത്തിയത്.
Discussion about this post