ബോളിവുഡിലെ താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. പലപ്പോഴും പല രസകരമായ ചിത്രങ്ങള്‍ രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ താരം പങ്കുവെച്ച ഒരു ചിത്രത്തിന് വളരെ രസകരമായ കമന്റ് ആണ് ദീപിക ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഏഴ് വര്‍ഷം മുമ്പ് ‘രാം ലീല’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇടയില്‍ പകര്‍ത്തിയ ഒരു ചിത്രമാണ് രണ്‍വീര്‍ പങ്കുവെച്ചത്. ദീപികയുടെ പുറകിലിരുന്ന് എന്തോ ചിന്തിച്ച് കൊണ്ടിരിക്കുന്ന ചിത്രം ‘അടിക്കുറിപ്പ് ആവശ്യമില്ല’ എന്ന തലക്കെട്ടോടെയാണ് താരം പങ്കുവെച്ചത്. ഇതിന് ദീപിക നല്‍കിയ ഇങ്ങനെയാണ്, ‘ഏഴ് വര്‍ഷമായി, ഈ നോട്ടത്തിന് ഇപ്പോഴും ഒരുമാറ്റവുമില്ല’ എന്നാണ്. ‘രാം ലീല’യിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയത്. ഈ ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കവേയാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2018 നവംബര്‍ പതിനാലിനാണ് നീണ്ട കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായത്.
ബാജിറാവു മസ്താനി, പദ്മാവദ് എന്നീ ചിത്രങ്ങളാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ’83’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചാണ് എത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കപില്‍ദേവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. കപില്‍ ദേവായ് രണ്‍വീര്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ റോമിയുടെ വേഷത്തിലെത്തുന്നത് ദീപിക പദുക്കോണ്‍ ആണ്.
Discussion about this post