സീരിയല്‍ താരങ്ങളായ അമ്പിളിയും ആദിത്യനും തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ ആദിത്യന്‍ മകന് നല്‍കിയ ഒരു സര്‍പ്രൈസ് ഗിഫ്റ്റിനെ കുറിച്ചാണ് അമ്പിളി ഫേസ്ബുക്കില്‍ കുറിച്ചത്.
ഒരു സൈക്കിളാണ് ആദിത്യന്‍ മകന്‍ അമര്‍നാഥിന് സമ്മാനിച്ചത്. ഇതിന്റെ വീഡിയോ വികാരനിര്‍ഭരമായ കുറിപ്പയോടെയാണ് അമ്പിളി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ‘ഈശ്വരന് നന്ദി അവന്റെ മനസ്സ് അറിഞ്ഞു സ്‌നേഹിക്കുന്ന ഒരു അച്ഛനെ കിട്ടിയതിന്’ എന്നാണ് അമ്പിളി ഫേസ്ബുക്കില്‍ കുറിച്ചത്.
ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്നും ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയാണ് അമ്പിളി ഇപ്പോള്‍. നേരത്തെ നിറവയറുമായി അമ്പിളി ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അമ്പിളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഈശ്വരന് നന്ദി അവന്റെ മനസ്സ് അറിഞ്ഞു സ്‌നേഹിക്കുന്ന ഒരു അച്ഛനെ കിട്ടിയതിന് ഞങ്ങളെ കാക്കണേ ദൈവമേ??ഒരുപാട് വിഷമത്തിലൂടെ ആണ് ഇതൊക്കെ ചേട്ടന്‍ ചെയ്യുന്നത്, വിശ്വസിച്ച പലരുടെ ഭാഗത്തു നിന്നും കിട്ടുന്ന അനുഭവം പറയാന്‍ കഴിയുന്നതല്ല, എല്ലാം ദൈവം കാണുന്നു