മുംബൈ:സിനിമയില്‍ നിന്നും മാറി നില്ക്കാന് കാരണമായത് അമിത മദ്യപാനമെന്ന് വെളിപ്പെടുത്തി നടി ശ്രുതി കമല്ഹാസന്. കുറച്ചുകാലമായി സിനിമകളിലൊന്നും സജീവമല്ലാത്ത ശ്രുതി, അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് വെളിപ്പെടുന്നത്. മദ്യപാന ശീലം തനിക്ക് അപകടകരമായി മാറിയെന്നും അവര്‍ പറയുന്നു.
ഒരു അഭിമുഖത്തിലാണ് ശ്രുതി കമല്‍ഹാസന്റെ വെളിപ്പെടുത്തല്‍. ഫീറ്റ് അപ്പ് വിത്ത ദ സ്റ്റാര്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണം ശ്രുതി വെളിപ്പെടുത്തിയത്. മദ്യപാനം ശീലം അമിതമായപ്പോള്‍ ചില ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഇതേത്തുടര്‍ന്ന് സിനിമയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു.
അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മദ്യപാനം ഉപേക്ഷിച്ചുവെന്ന് ശ്രുതി പറയുന്നു. പിന്നീട് ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ ആരോഗ്യം ഏറെക്കുറെ വീണ്ടെടുത്തു. സിനിമയിലേക്ക് തിരിച്ചുവരും- ശ്രുതി പറഞ്ഞു.
മൈക്കല്‍ കോര്‍സെലുമായുള്ള പ്രണയബന്ധം തകര്‍ന്നതിനെക്കുറിച്ചും ശ്രുതി പരിപാടിയില്‍ പറയുന്നുണ്ട്. ആ ബന്ധത്തില്‍ നിന്ന് ഒരുപാട് പാഠം പഠിച്ചു. നല്ലൊരു ബന്ധത്തിനായുള്ള അന്വേഷണത്തിലാണ് ഇപ്പോഴെന്നും ശ്രുതി പറഞ്ഞു.
Discussion about this post