സൂപ്പര്‍ ഹിറ്റ് ചിത്രം ‘സുഡാനി ഫ്രം നൈജീരിയ’യ്ക്ക് ശേഷം സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു. ‘ഹലാല്‍ ലൗ സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ പേര്. തന്റെ ഫേസ്ബുക്ക് പേജിലൂടെ സംവിധായകന് തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘സുഡാനി’യിലേത് പോലെതന്നെ ചിത്രത്തിന്റെ രചന മുഹ്സിനും സക്കറിയയും ചേര്‍ന്നാണ്. ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിബാലും ഷഹബാസ് അമനുമാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
സക്കറിയയുടെ ആദ്യ ചിത്രമായ സുഡാനി ഫ്രം നൈജീരിയയ്ക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. 2018ലെ മികച്ച മലയാളസിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും, ഐഎഫ്എഫ്കെയില് മികച്ച മലയാളസിനിമയ്ക്കുള്ള ഫിപ്രെസ്കി പുരസ്കാരവും ചിത്രം കരസ്ഥമാക്കിയിരുന്നു.