തമിഴിലെ അരങ്ങേറ്റ ചിത്രം തന്നെ ഗംഭീരമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. ഇപ്പോഴിതാ തന്റെ ചിത്രം കാണാന്‍ ഉലകനായകന് കമലഹാസന് എത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. ഫേസ്ബുക്കിലൂടെ ആണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
‘അസുരന് കണ്ടതിനും, അഭിപ്രായം അറിയിച്ചതിനും നന്ദി’ എന്നാണ് കമലിനും ശ്രുതിഹാസനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
വെട്രിമാരന്-ധനുഷ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘അസുരന്’ ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഈ കൂട്ടുക്കെട്ടില്‍ പിറന്ന നാലാമത്തെ ഹിറ്റ് ചിത്രം കൂടിയാണ് ‘അസുരന്’. തമിഴിലെ ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് വെട്രിമാരന് ഈ ചിത്രം ഒരുക്കിയത്.
പ്രകാശ് രാജ്, ബലാജി ശക്തിവേല്‍, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്, യോഗി ബാബു, ആടുകളം നരന്, തലൈവാസല്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങല്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രം നിര്‍മ്മിച്ചത്.
Discussion about this post