മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് വീണ്ടും നായകവേഷത്തില്‍ എത്തുന്നു. ഇത്തവണ ഒരു ഹൊറര്‍ ചിത്രവുമായാണ് താരം എത്തുന്നത്. ഹരിശങ്കര്‍, ഹരീഷ് നാരായണന് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രീശാന്ത് നായകനാകുന്നത്.
ചിത്രത്തിന്റെ ചിത്രീകരണം 2019 അവസാനത്തോടെ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം സിനിമ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.
ഹന്‍സികയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒരു ഹൊറര്‍ ചിത്രമായിരിക്കും ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഫൈവ് എന്ന മലയാള ചിത്രത്തിലുള്‍പ്പടെ ശ്രീശാന്ത് ഇതിനു മുമ്പും അഭിനയിച്ചിട്ടുണ്ട്.
2015 പുറത്തിറങ്ങിയ ബിഗ് പിക്ച്ചറാണ് ശ്രീശാന്തിന്റെ ആദ്യ സിനിമ. പിന്നീട് പൂജാ ഭട്ടിന്റെ കാബ്റേറ്റില് അഭിനയിച്ചു. ടീം ഫൈവ് മലയാളമുള്പ്പെടെയുളള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യ്തിരുന്നു.
Discussion about this post