തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി നായകനായി തീയ്യേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’. ബ്രഹ്മാണ്ഡ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിരഞ്ജീവി വീണ്ടും സിനിമയില്‍ എത്തിയത്. രാഷ്ട്രീയത്തില്‍ സജീവമായതായിരുന്നു സിനിമയിലെ ഇടവേളയ്ക്ക് കാരണം.
ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’യില്‍ പറയുന്നത്. ധീരനായ നാട്ടുരാജാവ് നരസിംഹ റെഡ്ഡി ആയാണ് താരം ചിത്രത്തിലെത്തിയത്. ആദ്യം ഈ കഥാപാത്രം ചെയ്യാന്‍ തനിക്ക് വിമുഖത തോന്നി എന്നും ഓരോ സീനിലും തന്റെ പ്രായം ഭയപ്പെടുത്തിയിരുന്നു. എന്നാല്‍ തന്റെ ആരാധകരും അവരുടെ സ്നേഹവുമാണ് തന്നെ ഈ സിനിമ പൂര്‍ത്തിയാക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് ഒര അഭിമുഖത്തില്‍ ചിരഞ്ജീവി വ്യക്തമാക്കിയത്.
ചിരഞ്ജീവിയെ കൂടാതെ അമിതാഭ് ബച്ചന്, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്, ഹുമ ഖുറേഷി, ലക്ഷ്മി ഗോപാലസ്വാമി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രം 250 കോടി മുതല്‍ മുടക്കില്‍ കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ രാംചരണാണ് നിര്‍മ്മിച്ചത്.
Discussion about this post