മലയാളികളുടെ പ്രിയപ്പെട്ട നടനും ഗായകനുമായ വിനീത് ശ്രീനിവാസന് ഒക്ടോബര്‍ മൂന്നിനാണ് പെണ്‍കുഞ്ഞ് ജനിച്ചത്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ മകളുടെ ചിത്രം ആദ്യമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം ചിത്രം പങ്കുവെച്ചത്.
വിനീതിന്റെ മൂത്ത മകന് വിഹാനും പങ്കുവെച്ച ചിത്രത്തിലുണ്ട്. അച്ഛന്റെ ചുമലില്‍ കയറി ഇരിക്കുന്ന വിഹാനാണ് ചിത്രത്തില്‍. ഭാര്യ ദിവ്യയാണ് അച്ഛന്റെയും മക്കളുടെയും ഈ രസകരമായ ചിത്രം എടുത്തിരിക്കുന്നത്.
2012 ലാണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിനീതും ദിവ്യയും വിവാഹിതരായത്. 2017ലാണ് ഇവരുടെ ആദ്യ കുഞ്ഞ് വിഹാന് പിറന്നുത്.
Discussion about this post