തൊണ്ണൂറുകളില്‍ മലയാളത്തില്‍ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടിയാണ് സുചിത്ര. മോഹന്‍ലാല്‍ നായകനായി എത്തിയ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലാണ് സുചിത്ര നായികയായി എത്തിയത്. പിന്നീട് അങ്ങോട്ട് നിരവധി മലയാള ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. മറ്റ് നടിമാരെ പോലെ വിവാഹശേഷം സുചിത്രയും സിനിമയില്‍ നിന്ന് മാറി നിന്നിരുന്നു. ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്. സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും ഇപ്പോഴും മലയാളികളുടെ മനസില്‍ താരത്തിന് ഇടമുണ്ട്. ഈ അടുത്ത കാലത്ത് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളൊക്കെ വൈറലായിരുന്നു. മിക്കവരും താരത്തോട് സിനിമയിലേക്ക് മടങ്ങി വരാന്‍ പറയുകയും ചെയ്തിരുന്നു.
എന്നാല്‍ ഇനി സിനിമയിലേക്കുള്ള മടങ്ങി വരവ് വളരെ ആലോചിച്ച് മാത്രമേ ചെയ്യുകയുള്ളൂ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോള്‍. കാരണം ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത് എന്നാണ് താരം ഇതിനെ കുറിച്ച് പറഞ്ഞത്.
‘മലയാളസിനിമയില്‍ ഇപ്പോള്‍ വലിയ മത്സരമാണ് നടക്കുന്നത്. ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഞാന്‍ ഇറങ്ങേണ്ടത്. അതുകൊണ്ട് തന്നെ ആലോചിച്ചേ റീ എന്‍ട്രി തെരഞ്ഞെടുക്കൂ. എന്റെ സഹോദരന് ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ ഇരുന്നതാണ്. പക്ഷേ, അത് നടന്നില്ല. ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇപ്പോഴും തോന്നും, അതുഞാന്‍ ചെയ്യേണ്ടിയിരുന്നതാണല്ലോ എന്ന്’ എന്നാണ് സുചിത്ര വനിതയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്.
Discussion about this post