വന്‍താരനിര അണിനിരക്കുന്ന ചിത്രം സൈറാ നരസിംഹ റെഡ്ഡിയിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ‘ഓ സെയ്‌റ’ എന്ന ടൈറ്റില്‍ ഗാനരംഗമാണ് ഇതിനോടകം തന്നെ ഹിറ്റായിരിക്കുന്നത്. ഒമ്പത് മില്യണിലധികം ആളുകളാണ് യുട്യൂബില്‍ ഗാനം കണ്ടത്.
നായക കഥാപാത്രത്തിലെത്തുന്ന ചിരഞ്ജീവിക്ക് പുറമെ നയന്‍ താരയും തമന്നയും ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’യില്‍ പറയുന്നത്.
ചിരഞ്ജീവിയെ കൂടാതെ അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി, ലക്ഷ്മി ഗോപാലസ്വാമി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.
സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രം 250 കോടി മുതല്‍ മുടക്കില്‍ കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ രാംചരണാണ് നിര്‍മ്മിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലായാണ് ചിത്രം തീയ്യേറ്ററുകളിലെത്തിയത്.
Discussion about this post