കണ്ടക്ടറില്‍ നിന്ന് തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയ താരമാണ് രജനികാന്ത്. ഇത്ര വലിയ താരം ആയിട്ടും വന്ന വഴി മറക്കാത്ത ഒരു താരം കൂടിയാണ് അദ്ദേഹം. തന്റെ ആദ്യകാല ചിത്രത്തിന്റെ നിര്‍മ്മാതാവിന് ഒരു കോടി രൂപയുടെ വീടാണ് താരം ഇപ്പോള്‍ സമ്മാനിച്ചിരിക്കുന്നത്.
ആദ്യ കാലങ്ങളില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിച്ചിരുന്ന രജനികാന്ത് 1978 ല്‍ പുറത്തിറങ്ങിയ ‘ഭൈരവി’യിലൂടെയാണ് നായകനായി അരങ്ങേറുന്നത്. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവായ കലൈജ്ഞാനത്തിനാണ് അദ്ദേഹം ഇപ്പോള്‍ ഒരു കോടിയുടെ വീട് സമ്മാനിച്ചിരിക്കുന്നത്. വിരുകംമ്പാക്കത്ത് മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയും അടങ്ങിയ അപാര്‍ട്ട്‌മെന്റാണ് താരം തന്റെ പ്രിയ നിര്‍മ്മാതാവിനായി നല്‍കിയത്. ഏതാണ്ട് ഒരു കോടി രൂപ വിലമതിക്കുന്നതാണ് 1320 സ്‌ക്വയര്‍ ഫീറ്റുള്ള ഈ ഫ്‌ളാറ്റ്.
കഴിഞ്ഞ ഓഗസ്റ്റ് 14 ന് കലൈഞ്ജാനത്തിന്റെ 90-ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ സിനിമയില്‍ 50 വര്‍ഷം പിന്നിട്ട അദ്ദേഹത്തെ ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ രജനിയും പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹത്തിന് വീട് നല്‍കുമെന്ന് രജനി വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് അദ്ദേഹം ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ കലൈഞ്ജാനം വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഈ അടുത്ത കാലത്താണ് അദ്ദേഹത്തിന്റെ ദുരിത ജീവിതം നടന്‍ ശിവകുമാര്‍ മുഖേന രജനികാന്ത് അറിഞ്ഞത്.
Discussion about this post